മാവോയിസ്റ്റ് നേതാവ് ഏറ്റുമുട്ടലില്‍ മരിച്ചു

Posted on: March 11, 2013 1:36 pm | Last updated: March 11, 2013 at 1:36 pm
SHARE

maoist_firingഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റ് നേതാവ് ഏറ്റുമുട്ടലില്‍ മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഗോബിന്ദ മജ്ഹി എന്ന പ്രദീപ് ആണ് മരിച്ചത്. ഒഡീഷയിലെ ഗജപതി ജില്ലയിലെ മൊഹാനക്ക് സമീപമുള്ള വനത്തില്‍ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് സൂപ്രണ്ട് സി എസ് മീന പറഞ്ഞു.
ആയുധങ്ങളും മാഗസിനുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. സംസ്ഥാനത്തെ മാവോയിസ്റ്റ് ഗ്രൂപ്പിലെ സെക്കന്‍ഡ് കമാന്‍ഡ് ആണ് മജ്ഹിയെന്നാണ് കരുതുന്നത്.