അഫ്ഗാന്‍ ചലച്ചിത്ര താരം നാറ്റോ ആക്രമണത്തില്‍ മരിച്ചു

Posted on: March 11, 2013 12:07 pm | Last updated: March 11, 2013 at 12:08 pm
SHARE

afghan actorകാബൂള്‍: അഫ്ഗാനിലെ പ്രമുഖ ചലച്ചിത്ര താരം നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചു. നാസര്‍ മുഹമ്മദ് മജ്‌നോന്‍യാര്‍ ഹെല്‍മന്ദി ആണ് മരിച്ചത്. തീവ്രവാദവും മയക്കുമരുന്ന് കടത്തും പ്രോത്സാഹിപ്പിക്കുന്നത് തടയുന്ന നിരവധി ചിത്രങ്ങളില്‍ ഹെല്‍മന്ദി അഭിനയിച്ചിട്ടുണ്ട്. തീവ്രവാദികളുടെ തടവിലിരിക്കെയാണ് ഹെല്‍മന്ദി മരിച്ചത്. മൂന്ന് തീവ്രവാദികളും ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്.
സഹോദരിയെ കാണാന്‍ പോകുന്നതിനിടെയാണ് ഹെല്‍മന്ദിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരന്‍ ദിലാവര്‍ പറഞ്ഞു. മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞു.