ജപ്പാന്‍ സൂനാമി ദുരന്തത്തിന്റെ ഓര്‍മയില്‍

Posted on: March 11, 2013 10:35 am | Last updated: March 11, 2013 at 10:36 am
SHARE

THAVD_JAPAN_1391665fടോക്കിയോ:  ഭൂകമ്പത്തിന്റെയും സൂനാമിയുടെയും ആണവചോര്‍ച്ചയുചെയും രണ്ടാം വാര്‍ഷികം ജപ്പാന്‍ ആചരിച്ചു.

18500ല്‍ അധികം പേര്‍ മരിക്കുകയോ കാണാതുവകയോ ചെയ്ത ദുരന്തത്തില്‍ 400000 വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ന്നിരുന്നു.

വീടുകളും പാലങ്ങളും പുനര്‍നിര്‍മിച്ചെങ്കിലും മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും താല്‍ക്കാലിക വീടുകളിലാണ് കഴിയുന്നത്.

ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ കൂടെ അകിഹിതോ ചക്രവര്‍ത്തിയും പ്രധാനമന്ത്രി ഷിന്‍സു ആബേയും ടോക്കിയോയില്‍ ചേര്‍ന്ന അനുശോചന സംഗമത്തില്‍ സംബന്ധിച്ചു.