കോഴിക്കോട്; എസ് ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം സര്‍വകക്ഷിയോഗം

Posted on: March 11, 2013 10:01 am | Last updated: March 11, 2013 at 1:45 pm
SHARE

accident4

കോഴിക്കോട്: പന്നിയങ്കരയില്‍ ഹെല്‍മറ്റ് വേട്ടയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ച സംഭവത്തെത്തില്‍ എസ് ഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. അറസ്റ്റ്‌ചെയ്ത നിരപരാധികളെ വിട്ടയക്കണം. സംഭത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ് ഐ ക്കെതിരെ നടപടി വേണമെന്ന ആവശ്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നേരത്തെ സംഘര്‍ഷം ആസൂത്രിതമാണെന്ന് ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞിരുന്നു. സ്ഥലത്ത് ഹെല്‍മറ്റ് വേട്ട നടന്നിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പൊലീസ് സ്പര്‍ജന്‍കുമാറും പറഞ്ഞിരുന്നു.