എഫ് എ കപ്പ് മാഞ്ചസ്റ്ററിനെ ചെല്‍സി പിടിച്ചുകെട്ടി

Posted on: March 11, 2013 9:28 am | Last updated: March 12, 2013 at 10:09 am
SHARE
article-2291043-188D3C15000005DC-79_634x516
ഗോള്‍ നേടിയ റൂണിയുടെ ആഹ്ലാദം

ലണ്ടന്‍: അത്യന്തം ആവേശകരമായ മല്‍സരത്തില്‍ എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചെല്‍സി 2-2 ന് തളച്ചു. ഇരു ഗോള്‍ മുഖത്തേക്കും പന്ത് അതിവേഗം കയറി ഇറങ്ങിയ മല്‍സരത്തിലെ ആദ്യപകുതിയില്‍ മാഞ്ചസ്റ്ററിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം പകുതിയില്‍ ചെല്‍സി ശക്തമായി തിരിച്ചുവരുകയായിരുന്നു.

ഒന്നാം പകുതിയില്‍ പിറന്ന മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത് ഹെര്‍ണാണ്ടസും വെയ്ന്‍ റൂണിയുമായിരുന്നു. ഫ്രീകിക്കിലൂടെയാണ് റൂണി ഗോള്‍നേടിയത്.

എദന്‍ ഹസാര്‍ഡും റമിറസ് സാന്റോസുമാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്.