അബൂദബിയില്‍ വിനോദസഞ്ചാരികള്‍ വര്‍ധിക്കും

Posted on: March 10, 2013 5:06 pm | Last updated: March 10, 2013 at 5:07 pm
SHARE

abudabiഅബുദാബി: അബുദാബിയില്‍ ഈ വര്‍ഷം 25 ലക്ഷം വിനോദസഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റി (ടിസിഎ). മികച്ച അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ടൂറിസം സംവിധാനങ്ങളുമാണ് ഇതിനു വഴിയൊരുക്കുക. ബെര്‍ലിനില്‍ നടന്നുവരുന്ന ഇന്റര്‍നാഷനല്‍ ടൂറിസം ബോഴ്‌സ് (ഐടിബി) ലോകമെങ്ങുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് ടിസിഎയിലെ പ്രമോഷന്‍സ് ആന്‍ഡ് ഓവര്‍ സീസീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് റാഷിദ് അല്‍ നുഐമി പറഞ്ഞു.
യാസ് ഐലന്റിലെ ഫെരാരിവേള്‍ഡ്, യാസ് മറീന, ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ, മികച്ച ഹോട്ടലുകള്‍, യാത്രാ സംവിധാനങ്ങള്‍ തുടങ്ങിയ കായിക പ്രേമികളെയും മറ്റു സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു.
ഇത്തിഹാദ് എയര്‍വേസ് സര്‍വീസ് വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം 23 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായാണു കണക്ക്. ലാറ്റിന്‍ അമേരിക്കയില്‍ അടുത്തമാസം 23നു നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ടിസിഎ പങ്കെടുക്കും.
17 രാജ്യങ്ങളിലായി നടക്കുന്ന പ്രദര്‍ശനങ്ങളിലും സജീവ സാന്നിധ്യമുണ്ടാകും. 23 നഗരങ്ങളിലായി എട്ടു റോഡ്‌ഷോകളും സംഘടിപ്പിക്കുന്നുണ്ട്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലും സന്ദര്‍ശകരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നതായാണു റിപ്പോര്‍ട്ട്.