ഹത്തയില്‍ പുതിയ ഇമിഗ്രേഷന്‍ ഓഫീസ് ഈ വര്‍ഷം

Posted on: March 10, 2013 5:04 pm | Last updated: March 10, 2013 at 5:04 pm
SHARE

visas immigrationഹത്ത: യു എ ഇ-ഒമാന്‍ അതിര്‍ത്തിയായ ഹത്തയിലെ പുതിയ ഇമിഗ്രേഷന്‍ ഓഫീസ് ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബൈ ഇമിഗ്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ മറീ അറിയിച്ചു. നിലവില്‍ ഹത്തയിലെ ഇമിഗ്രേഷന്‍ ഓഫീസിലെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യു എ ഇയില്‍ നിന്ന് ഒമാനിലേക്കും തിരിച്ചും യാത്രക്കായി ദിനേന ആയിരക്കണക്കിനാളുകള്‍ ഉപയോഗപ്പെടുത്തുന്ന ഹത്തയിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ സമഗ്രവും അത്യാധുനികവുമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ലക്ഷത്തിഎഴുപതിനായിരത്തിലധികം യാത്രക്കാര്‍ 2012ല്‍ ഹത്ത ഇമിഗ്രേഷന്‍ ഓഫീസ് ഉപയോഗപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.