അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്

Posted on: March 10, 2013 4:45 pm | Last updated: March 10, 2013 at 4:45 pm
SHARE

മസ്‌കത്ത്: ഗുബ്രിയില്‍ പ്രവര്‍ത്തിച്ചു വന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റില്‍. പോലീസ് കുറ്റാന്വേഷണ വിഭാഗമാണ് ഗുബ്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചു വന്ന കേന്ദ്രത്തില്‍നിന്ന് വേശ്യാവൃത്തി നടത്തിയവരെ പിടികൂടിയത്.
ഒരു സംഘം പേര്‍ അനാശാസ്യം നടത്തുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടത്തിയത്. പിടിക്കപ്പെട്ട നാലുപേരില്‍ സ്ത്രീകളും സ്ത്രീ വേഷം ധരിച്ച പുരുഷന്‍മാരുമുണ്ടായിരുന്നു. ഫാളാറ്റ് വാടകക്കെടുത്താണ് കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരും കൂട്ടു നില്‍ക്കുരുതെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ഥിച്ചു.