ദുബൈ മാതൃകയില്‍ അക്കാഡമിക് സിറ്റി സ്ഥാപിക്കും: മന്ത്രി അബ്ദുര്‍റബ്ബ്

Posted on: March 10, 2013 5:08 pm | Last updated: March 10, 2013 at 5:28 pm
SHARE

abdurab gulfദോഹ: ദുബൈ മാതൃകയില്‍ കേരളത്തിലും അക്കാഡമിക് സിറ്റി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍ റബ്ബ് പറഞ്ഞു. ഖത്തറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി നാട്ടില്‍ നിന്നും ഉന്നത പഠനത്തിനായി അറബ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുറക്കാനാകും. ദുബൈ സന്ദര്‍ശിച്ചപ്പോള്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.