മഅദനിയുടെ പ്രസംഗത്തിനെതിരെ വി എസ്

Posted on: March 10, 2013 4:11 pm | Last updated: March 10, 2013 at 5:21 pm
SHARE

vs-achuthanandan01_5തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പ്രതിപക്ഷ നേതാവും ബി ജെ പി അധ്യക്ഷന്‍ വി മുരളീധരനും രംഗത്ത്. കോടതിയെ വിമര്‍ശിച്ച് മഅ്ദനി നടത്തിയ പ്രസംഗം അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച് മഅ്ദനി നടത്തിയ പ്രസംഗത്തെ കുറിച്ച് ഇന്റലിജന്‍സോ മറ്റ് ഏജന്‍സികളോ അന്വേഷിക്കണമെന്ന് വി എസ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ കാണുവാനോ പ്രസംഗിക്കുവാനോ പാടില്ലെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് മഅ്ദനിക്ക് ജാമ്യം ലഭിച്ചത്.
മഅ്്ദനിയുടെ പ്രസംഗം രാജ്യദ്രോഹമാണെന്ന് ബി ജെ പി അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു. ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മഅ്ദനിയുടെ സുരക്ഷാ ചുമതല മാത്രമാണ് കേരളാ പോലീസിനുള്ളതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മഅ്ദനി സംസാരിക്കുന്നതിന് മൈക്ക് എടുത്തപ്പോള്‍ കര്‍ണാടക പോലീസ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പ്രസംഗിക്കുകയല്ല ചടങ്ങിനോടനുബന്ധിച്ചുള്ള ഖുതുബ നിര്‍വഹിക്കുകയാണെന്നാണ് മഅ്ദനി അറിയിച്ചത്.