ആംഗ് സാംഗ് സൂകി പ്രതിപക്ഷ പാര്‍ട്ടി നേതാവ്

Posted on: March 10, 2013 3:49 pm | Last updated: March 11, 2013 at 4:23 pm
SHARE

sukiയാങ്കൂണ്‍: മ്യാന്‍മറിലെ പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവായി ആംഗ് സാംഗ് സൂകിയെ വീണ്ടും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുത്ത 120 അംഗ കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ചെയര്‍പേഴ്‌സണായി നൊബേല്‍ ജേതാവ് കൂടിയായ സൂകിയെ തിരഞ്ഞെടുത്തത്. എന്‍ എല്‍ ഡിയുടെ ആദ്യ നാഷനല്‍ കോണ്‍ഗ്രസില്‍ 900 പ്രതിനിധികള്‍ പങ്കെടുത്തു. 1988ല്‍ രൂപവത്കരിച്ച എന്‍ എല്‍ ഡിക്ക് 2012ലാണ് അംഗീകാരം ലഭിച്ചത്. 2010ല്‍ സൂകി വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ശേഷമാണിത്. ഇരുപത് വര്‍ഷത്തിനു ശേഷം ഒന്നിലധികം പാര്‍ട്ടികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് മ്യാന്‍മറില്‍ നടക്കാനിരിക്കുകയാണ്.