Connect with us

National

ഡീസല്‍ വില നിയന്ത്രണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും നീക്കും: വീരപ്പ മൊയ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍ വിലനിയന്ത്രണം രണ്ട് വര്‍ഷത്തിനകം പൂര്‍ണമായും എടുത്ത് നീക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. കെ എസ് ആര്‍ ടി സി, റെയില്‍വേ ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ വില വര്‍ധനയുടെ അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മൊയ്‌ലി പറഞ്ഞു.
സബ്‌സിഡി നല്‍കുന്നത് വഴി ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രതിമാസം നാല്‍പ്പത് മുതല്‍ അമ്പത് വരെ പൈസ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണം എടുത്തുകളയാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പെട്രോള്‍ വില നിയന്ത്രണം 2010ല്‍ പൂര്‍ണമായും സര്‍ക്കാര്‍ എടുത്ത് മാറ്റിയിരുന്നു.