എസ് എല്‍ സി പരീക്ഷക്ക് നാളെ തുടക്കം

Posted on: March 10, 2013 2:53 pm | Last updated: March 10, 2013 at 2:54 pm
SHARE

SSLC-Exam-370x211തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷക്ക് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി മാര്‍ച്ച് 23നാണ് അവസാനിക്കുക. 4,79,650 കുട്ടികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. 9550 കുട്ടികളുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 5740 കുട്ടികള്‍ പ്രൈവറ്റായാണ് പരീക്ഷ എഴുതുന്നത്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 279 സ്‌കൂളുകളില്‍ നിന്നായി 77,496 കുട്ടികളാണ് മലപ്പുറത്ത് പരീക്ഷ എഴുതുന്നത്. കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. 37060 വിദ്യാര്‍ഥികള്‍.
2800 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലും ഗള്‍ഫിലും ഒമ്പത് വീതം കേന്ദ്രങ്ങളുണ്ട്. പരീക്ഷക്കിടയിലുള്ള രണ്ട് വെള്ളിയാഴ്ചയും അവധിയാണ്.