മതേതരത്വമെന്നാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം: നരേന്ദ്ര മോഡി

Posted on: March 10, 2013 1:52 pm | Last updated: March 11, 2013 at 1:04 pm
SHARE

modiവാഷിംഗ്ടണ്‍: ഇന്ത്യക്ക് ഒന്നാം സ്ഥാനം എന്നതാണ് തന്റെ കാഴ്ചപ്പാടില്‍ മതേതരത്വം എന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. അമേരിക്കയിലെ ഇന്ത്യക്കാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംസാരിക്കുകയായിരുന്നു മോഡി. യു എസ് വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് മോഡി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചത്. എവിടെ പോയാലും എന്ത് ജോലി ചെയ്താലും ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് മോഡി പറഞ്ഞു.
എല്ലാ ആശയങ്ങള്‍ക്കും മതങ്ങള്‍ക്കും മേലെയാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ പൗരനാണെങ്കില്‍ ഈ നിര്‍വചനത്തോട് നിങ്ങള്‍ യോജിക്കണം. വികസനത്തിനാണ് തന്റെ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. വികസനമുണ്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പുകളില്‍ വിജയക്കാന്‍ സാധിക്കുകയുള്ളൂവെന്നും മോഡി പറഞ്ഞു.
വാര്‍ട്ടോണ്‍ ഇന്ത്യാ എക്കണോമിക്‌സ് ഫോറത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മോഡിയുടെ പ്രഭാഷണം പ്രൊഫസര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.