എഫ്എ കപ്പ്: സിറ്റിയും വിഗാനും സെമിയില്‍

Posted on: March 10, 2013 11:10 am | Last updated: March 10, 2013 at 12:06 pm
SHARE

Carlos Tevez celebrates after scoring his third goal-1753612

ടെവസിന് ഹാട്രിക്ക് സിറ്റി സെമിയില്‍
ലണ്ടന്‍ കളത്തിന്റെ പുറത്തെ വിവാദങ്ങള്‍ കളത്തിലെ തന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ താരത്തിന്റെ ഇന്നലത്തെ പ്രകടനം. എഫ് എ കപ്പില്‍ ബാണ്സ്ലിയെ സിറ്റി 5-0ന് തകര്‍ത്തപ്പോള്‍ ഹാട്രിക്ക് നേടി ടെവസ് മികച്ചുനിന്നു.
ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്‍മാരും തമ്മിലുള്ള കളി തികച്ചും ഏകപക്ഷീയം തന്നെയായിരുന്നു. 11, 31, 50 മിനുട്ടുകളിലാണ് ടെവസ് ഗോള്‍ നേടിയത്. 27ാം മിനുട്ടില്‍ കൊളറോവും 65ാം മിനുട്ടില്‍ ഡേവിഡ് സില്‍വയും ആണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്.
എഫ്എ കപ്പിലെ ഈ സീസണില്‍ ഇതുവരെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ വഴങ്ങിയിട്ടില്ല.
മറ്റൊരു മത്സരത്തില്‍ വിഗാന്‍ അത്‌ലറ്റിക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടണെ തോല്‍പിച്ച് സെമിഫൈനലില്‍ കടന്നു. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ എഫ്എ കപ്പ് സെമിഫൈനലാണ് ഇത്. എവര്‍ട്ടണുവേണ്ടി ഫിഗ്വേറോ, മക്മനാമന്‍, ഗോമസ് എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ തന്നെയാണ് മൂന്നു ഗോളുകളും പിറന്നത്.