വെനിസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 14ന്

Posted on: March 10, 2013 10:44 am | Last updated: March 10, 2013 at 10:44 am
SHARE

maduroകാരക്കാസ്: വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ പതിനാലിന്. ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സിലിന്റെ പ്രസിഡന്റ് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് ആക്ടിംഗ് പ്രസിഡന്റ് നിക്കോളസ് മദുറോ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഷാവേസിന്റെ അന്തിമ കര്‍മങ്ങള്‍ കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്. ഇന്നലെയാണ് വൈസ് പ്രസിഡന്റായിരുന്ന മദുറോ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത്. മദുറോ തന്നെയായിരിക്കും ഭരണ കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. ക്യൂബയിലേക്ക് അവസാന ശസ്ത്രക്രിയക്ക് പോകുന്നതിന് മുമ്പ് തന്നെ മദുറോ തന്റെ പിന്‍ഗാമിയാണെന്ന കാര്യം ഷാവേസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.