നെല്ലിക്കുത്ത് ഉസ്താദ് ഉറൂസ് മുബാറക്കിന് തുടക്കമായി

Posted on: March 10, 2013 9:13 am | Last updated: March 10, 2013 at 9:13 am
SHARE

മഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മലപ്പുറം ജില്ല സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയുമായിരുന്ന ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദിന്റെ രണ്ടാമത് ഉറൂസ് മുബാറക്കിന് പ്രൗഢമായ തുടക്കം.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലവി ദാരിമി ചെറുകുളം അധ്യക്ഷത വഹിച്ചു. ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഉറൂസിന് ഇന്ന് സമാപനമാകും.