ലുലു ഷോപ്പിംഗ് മാള്‍ ഇന്ന് തുറക്കുന്നു

Posted on: March 10, 2013 9:12 am | Last updated: March 10, 2013 at 9:19 am
SHARE

lulu-mall-kochiകൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലു ഷോപ്പിംഗ് മാള്‍ ഇടപ്പള്ളിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 1600 കോടി ചെലവില്‍ നിര്‍മിച്ച വിസ്മയ ലോകം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യാതിഥിയായിരിക്കും.
ഒമ്പത് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളും ഇവിടെ ഉണ്ടാകും. പി വി ആര്‍ സിനിമാസിന്റേതാണ് തിയേറ്ററുകള്‍. വിവിധ ജ്വല്ലറികളുടെ ഷോറൂമുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കല്യാണ സാരികള്‍ക്കും സല്‍വാറുകള്‍ക്കും മാത്രമായുള്ള ലുലു സെലിബ്രേറ്റ്‌സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കായുള്ള ലുലു കണക്ട്, ഫാഷന്‍ സ്റ്റോര്‍, ബ്യൂട്ടി വെല്‍നസ് സല്യൂണുകള്‍, ഐസ് സ്‌കേറ്റിംഗ് റിങ്ക് എന്നിവയും മാളിലെ ആകര്‍ഷണീയതകളാണ്. സ്വര്‍ണാഭരണങ്ങള്‍ക്കും വജ്രാഭരണങ്ങള്‍ക്കും മാത്രമായുള്ള ഷോറൂമുകള്‍ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഒരുക്കിയിരിക്കുന്നത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു സെലിബ്രേറ്റ് ഔട്ട്‌ലെറ്റ് എന്നിവയും ഇതേ ഫ്‌ളോറിലാണുള്ളത്. പ്രമുഖ ബ്രാന്റുകളുടെ വസ്ത്രാലയങ്ങള്‍ ഒന്നാം നിലയിലാണ്.
ലുലു ഫാഷന്‍ സ്റ്റോറും ഈ നിലയിലാണ് പ്രവര്‍ത്തിക്കുക. ഒപ്പം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് ഷോറൂമുകളുമുണ്ട്. ഫുഡ് കോര്‍ട്ടുകള്‍, റസ്‌റ്റോറന്റുകള്‍, ഗെയിം സോണുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയും മാളിന്റെ പ്രത്യേകതയാണ്.