എസ് എസ് എഫ് സമരപ്പകല്‍ ഇന്ന്

Posted on: March 10, 2013 9:00 am | Last updated: March 10, 2013 at 9:00 am
SHARE

flag of SSFമലപ്പുറം: എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രചരണത്തിന്റെ മറ്റൊരു രീതി സമരപ്പകല്‍ എന്ന പേരില്‍ ഇന്ന് തെരുവുകളില്‍ നടക്കും. ഒരു വര്‍ഷക്കാല പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമാണ് ഇന്ന് പ്രസ്ഥാന നായകരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
സമരപ്പകലില്‍ രാവിലെ ഏഴുമണി മുതല്‍ നഗരവും ഗ്രാമവും റോഡും വഴിയും ജില്ലാ ഐടീം ഏറ്റെടുക്കും. ചുമരെഴുത്ത്, ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വേറിട്ട് അനുഭവം സൃഷ്ടിക്കും. ജില്ലാ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് സമരപ്പകല്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ല, ഡിവിഷന്‍, സെക്ടര്‍, ബ്ലു, ഗ്രീന്‍, വൈറ്റ് ഐടീം അംഗങ്ങള്‍ സ്വന്തം പേരില്‍ സമര്‍പ്പിക്കുന്ന പതിനായിരം പുതിയ ബോര്‍ഡുകള്‍ സമരപ്പകലില്‍ സ്ഥാപിക്കും. വൈകുന്നേരം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനങ്ങള്‍ സമരപ്പകലിന്റെ വ്യത്യസ്തത അറിയിക്കും.
ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന് സമരപ്പകലിന് സയ്യിദ് അഹമദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപ്പരമ്പ്, കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സി പി സൈതലവി മാസ്റ്റര്‍, കാസിം കോയ പൊന്നാനി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍, അബ്ദുഹാജി വേങ്ങര, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. ജില്ലയിലെ പതിനാല് ഡിവിഷനിലെ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന സമരപ്പകലിന്റെ ഒരുക്കങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുര്‍തള സഖാഫി, ഫഖ്‌റുദ്ധീന്‍ സഖാഫി, അബ്ദുന്നാസര്‍ ടി, എം അബ്ദുറഹ്മാന്‍ പങ്കെടുത്തു.