ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ അരി

Posted on: March 10, 2013 8:36 am | Last updated: March 10, 2013 at 8:36 am
SHARE

Rice in Ganjamമലപ്പുറം: ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോ ഗോതമ്പും ലഭിക്കും. പുറമെ 6.20 രൂപ നിരക്കില്‍ അഞ്ച് കിലോ അരിയും 4.70 രൂപ നിരക്കില്‍ ഏഴ് കിലോ ഗോതമ്പും ലഭിക്കും.
2009 ലെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട നിലവില്‍ എ പി എല്‍ കാര്‍ഡുള്ളവര്‍ക്ക് 6.20 രൂപ നിരക്കില്‍ 19 കിലോ അരിയും 4.70 രൂപ നിരക്കില്‍ ആറ് കിലോ ഗോതമ്പും ലഭിക്കും. ഇതിനായി റേഷന്‍കാര്‍ഡിന്റെ മൂന്നാമത്തെ പേജില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപ്പെടുത്തി റേഷന്‍ കടകളില്‍ ഏല്‍പ്പിക്കണം. എ എ വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി സൗജന്യമായും ലഭിക്കും.
എ പി എല്‍ നോര്‍മല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ പത്ത് കിലോ അരിയും 6.70 രൂപ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പും ലഭിക്കും. എ പി എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട് കിലോ നിരക്കില്‍ ഒമ്പത് കിലോ അരിയും രണ്ട് രൂപ നിരക്കില്‍ രണ്ട് കിലോ ഗോതമ്പും ലഭിക്കും.