ഇരുമ്പയിര് കുംഭകോണം: ജനാര്‍ദ്ദന റെഡ്ഡിയെ സി ബി ഐ ചോദ്യം ചെയ്തു

Posted on: March 9, 2013 9:04 pm | Last updated: March 9, 2013 at 9:04 pm
SHARE

ചെന്നൈ: ഇരുമ്പയിര് കയറ്റുമതി കുംഭകോണ കേസില്‍ മുന്‍ കര്‍ണാടക മന്ത്രി ജി ജനാര്‍ദ്ദന റെഡ്ഢിയേയും രണ്ട് കൂട്ടാളികളെയും സി ബി ഐ സംഘം ചോദ്യം ചെയ്തു. മെഹറൂഫ് അലി ഖാന്‍, കാരാപുടി മഹേഷ് എന്നിവരാണ് ചോദ്യം ചെയ്യപ്പെട്ട മറ്റുള്ളവര്‍. മൂവരേയും വെവ്വേറെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട് ഇരുവരേയും ചോദ്യം ചെയ്യണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു സി ബി ഐ നടപടി.
2009 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 51 ദശലക്ഷം ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റി അയച്ചുവെന്നാണ് കേസ്.