പാക്കിസ്ഥാനില്‍ മസ്ജിദില്‍ സ്‌ഫോടനം; നാല് മരണം

Posted on: March 9, 2013 3:50 pm | Last updated: March 9, 2013 at 3:50 pm
SHARE

പെഷാവര്‍: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സുന്നി മസ്ജിദില്‍ സ്‌ഫോടനം. നാല് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷാവറിലെ മസ്ജിദിനുള്ളിലെ ബുക്ക് ഷെല്‍ഫിനുള്ളില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താലിബാനും അല്‍ഖാഇദക്കും സ്വാധീനമുള്ള മേഖലയാണിത്.