ഭണ്ഡാര കേസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Posted on: March 9, 2013 3:25 pm | Last updated: March 9, 2013 at 3:30 pm
SHARE

rapps_1_0മുംബൈ: മഹാരാഷ്ട്രയില്‍ സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഭണ്ഡാരയില്‍ കഴിഞ്ഞ മാസം പതിനാറിനാണ് ആറും എട്ടും പതിനൊന്നും വയസ്സ്‌  പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തികച്ചും വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ ദേഹത്ത് മുറിവുകളില്ലെന്നും വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.