കെനിയ തിരഞ്ഞെടുപ്പ്: ഉഹ്‌രു കെന്‍യാട്ടക്ക് വിജയം

Posted on: March 9, 2013 1:20 pm | Last updated: March 9, 2013 at 3:00 pm
SHARE

Uhuru Kenyattaനെയ്‌റോബി: കെനിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉപ പ്രധാനമന്ത്രി ഉഹ്‌രു കെന്‍യാട്ടക്ക് നേരിയ വിജയം. പ്രധാനമന്ത്രി റൊഹില ഒഡിംഗയെയാണ് പരാജയപ്പെടുത്തിയത്. കെന്‍യാട്ടക്ക് 50.03 ശതമാനം വോട്ട് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡിംഗയെക്കാള്‍ 4099 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഒഡിംഗക്ക് 43.03 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
പരാജയപ്പെട്ട സാഹചര്യത്തില്‍ ഒഡിംഗ നിയമ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഒഡിംഗ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.