ഒറ്റക്കെട്ടായി മുന്നോട്ട് പോകും: ഗണേഷ്

Posted on: March 9, 2013 2:41 pm | Last updated: March 9, 2013 at 2:41 pm
SHARE

Ganesh Kumarപത്തനാപുരം: ബാലകൃഷ്ണ പിള്ളയുടെ കീഴില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പിള്ളയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിക്കൊപ്പം മുന്നണിയെയും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാന്‍ ഗണേഷ് തയ്യാറാവുകയാണെങ്കില്‍ തിരിച്ചുവരാമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതൃ യോഗത്തിനു ശേഷം ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്.