പ്രതിഷേധത്തിനിടെ പാക് പ്രധാനമന്ത്രി ജയ്പൂരില്‍

Posted on: March 9, 2013 1:58 pm | Last updated: March 11, 2013 at 8:54 pm
SHARE

PakPM322ജയ്പൂര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ് ഇന്ത്യയിലെത്തി. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് അശ്‌റഫിന്റെ ഇന്ത്യാ സന്ദര്‍ശനം. അജ്മീറിലെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗ സന്ദര്‍ശിക്കുന്നതിനായാണ് പാക് പ്രധാനമന്ത്രി ജയ്പൂരിലെത്തിയത്. അശ്‌റഫുമായ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തല വെട്ടിമാറ്റിയതില്‍ പ്രതിഷേധിച്ച് പാക് പ്രധാനമന്ത്രിയെ ബഹഷ്‌കരിക്കുമെന്ന് ദര്‍ഗ അധികൃതര്‍ പറഞ്ഞു. ദര്‍ഗയില്‍ പ്രാര്‍ഥിക്കാന്‍ പാക് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പാക് സേന അറുത്ത ഇന്ത്യന്‍ സൈനികരുടെ തല മടക്കി നല്‍കുകയാണ് വേണ്ടതെന്ന് അജ്മീര്‍ ദര്‍ഗ മുദീര്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

പര്‍വേസ്‌ അശ്‌റഫിന്റെ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കാന്‍ സൈനിക മേധാവി ജനറല്‍ ബിക്രം സിംഗ് വിസമ്മതിച്ചു.