കാശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

Posted on: March 9, 2013 1:38 pm | Last updated: March 9, 2013 at 1:38 pm
SHARE

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തലസ്ഥാനമായ ശ്രീനഗര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അഞ്ച് ദിവസമായി പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. കടകളും ഓഫീസുകളും ബേങ്കുകളും ഇന്ന് പ്രവര്‍ത്തിച്ചു. ബാരാമുല്ലയില്‍ പോലീസ് നടത്തിയ വെടിവെപ്പിനിടെ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ശക്തമായപ്പോഴാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.