Connect with us

Gulf

2012ല്‍ ദുബൈയില്‍ എത്തിയത് ഒരു കോടി സന്ദര്‍ശകര്‍

Published

|

Last Updated

ദുബൈ: നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിയോളം സന്ദര്‍ശകര്‍ എത്തിയതായി ദുബൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ്(ഡി ടി സി എം) വ്യക്തമാക്കി. 2011നെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധന. ഇതോടൊപ്പം നഗരത്തിലെ ഹോട്ടലുകളുടെ വരുമാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനയാണ് 2012ല്‍ ഉണ്ടായത്.
2011ല്‍ വരുമാനം 1,597 കോടി ദിര്‍ഹമായിരുന്നെങ്കില്‍ 2012ല്‍ ഇത് 1,882 കോടിയായി ഉയര്‍ന്നിരിക്കയാണ്. ആഢംബര കപ്പലുകളില്‍ എത്തിയവരും ഹോട്ടലുകളില്‍ തങ്ങിയവരും ഉള്‍പ്പെടെ 1, 00,16,000 ആണ് സന്ദര്‍ശകരായി എത്തിയത്. രാജ്യാന്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍, എമിറേറ്റിന്റെ കിടപ്പ് തുടങ്ങിയവയാണ് സന്ദര്‍ശകരെ ആഘര്‍ഷിക്കുന്നതില്‍ നിര്‍ണായകമാവുന്നതെന്ന് ഡി ടി സി എം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ അല്‍ മെരി പറഞ്ഞു.

 

Latest