അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപം സ്‌ഫോടനം

Posted on: March 9, 2013 11:40 am | Last updated: March 10, 2013 at 3:50 pm
SHARE

_66293492_afghan_kabul_mar13കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപം സ്‌ഫോടനം. ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എസ് പ്രതിരോധ സെക്രട്ടറിയായ ചക് ഹേഗല്‍ അഫ്ഗാന്‍ സന്ദര്‍ശിക്കാനെത്തിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്. മന്ത്രാലയത്തിന്റെ പ്രധാന ഗേറ്റിന് സമീപമാണ് ചാവേറാക്രമണം നടന്നതെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.