മദുറോ വെനിസ്വേലയുടെ പ്രസിഡന്റായി ചുമതലയേറ്റു

Posted on: March 9, 2013 10:56 am | Last updated: March 9, 2013 at 10:56 am

_66293101_017439864കാരക്കാസ്: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അന്തിമ കര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മദുറോയുടെ സ്ഥാനാരോഹണം. നാഷനല്‍ അസംബ്ലിയില്‍ സ്പീക്കര്‍ ഡയോസ്ഡാഡോ കാബല്ലോയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
വെനിസ്വേല സോഷ്യലിസത്തിന്റെ പാത പിന്തുടരുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം മദുരോ പറഞ്ഞു. വെനിസ്വേലന്‍ ഭരണഘടനയുടെ പകര്‍പ്പ് കൈവശം വെച്ചുകൊണ്ടായിരുന്നു മദുറോയുടെ പ്രസംഗം. സ്ഥാനാരോഹണം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
ഡിസംബറില്‍ അവസാനത്തെ ശസ്ത്രക്രിയക്ക് പോകുന്നതിന് മുമ്പ് തന്നെ മദുറോയെ തന്റെ പിന്‍ഗാമിയായി ഹ്യൂഗോ ഷാവേസ് പ്രഖ്യാപിച്ചിരുന്നു.