മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ചൊവ്വാഴ്ച തുടങ്ങും

Posted on: March 9, 2013 10:38 am | Last updated: March 9, 2013 at 10:38 am
SHARE

ap_vatican_cardinals_ll_130308_wgവത്തിക്കാന്‍: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചൊവ്വാഴ്ച ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കോണ്‍ക്ലേവ് ചേരാന്‍ ഔദ്യോഗികമായി തീരുമാനിച്ചത്. വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ യോഗം ചേര്‍ന്നാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ട് ഭൂരിഭക്ഷം ലഭിക്കുന്നത് വരെയാണ് വോട്ടെടുപ്പ് നടക്കുക.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനാരോഗ്യം കാരണം സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്.