Connect with us

Kannur

ജില്ലയിലെങ്ങും വനിതാ ദിനാചരണം

Published

|

Last Updated

കണ്ണൂര്‍: ലോക വനിതാ ദിനാചരണം ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, വര്‍ക്കിംഗ് വിമന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തി. സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ സുജയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, കെ ലീല, എം ജയലക്ഷ്മി, പി കെ ശ്യാമള, എം വി സരള പ്രസംഗിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് ഓഡിറ്റോറിയത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം പി, എ പി അബ്ദുല്ലകുട്ടി എം എല്‍ എ, സണ്ണി ജോസഫ് എം എല്‍ എ, സുമാ ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, സജീവ് ജോസഫ്, സതീശന്‍ പാച്ചേനി, ശാരദാ ജി നായര്‍, തങ്കമ്മ വേലായുധന്‍, ലിസി ജോസഫ്, പി കെ ഫിലോമിന, ലിസി തോമസ്, മീരാ വത്സന്‍, എം സി ശ്രീജ പ്രസംഗിച്ചു.
കേരളാ മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരിലും പേരാവൂരിലും മഹിളാ സമ്മേളേനവും പ്രകടനവും നടത്തി. പേരാരൂവില്‍ സി പി ഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ മീനാക്ഷി ടീച്ചര്‍, ടി സാവിത്രി, വി ഗീത പ്രസംഗിച്ചു. കണ്ണൂരില്‍ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. എന്‍ ഉഷ, കെ എം സ്വപ്ന, കല്ലേന്‍ ദാമോദരന്‍ പ്രസംഗിച്ചു.
തലശ്ശേരി: ചിത്രകലാ അധ്യാപക സംഘടന ക്രയോണ്‍ ബി ഇ എം പി സ്‌കൂളില്‍ സ്ത്രീ രേഖ ചിത്രരചന സംഘടിപ്പിച്ചു. ഡി ഇ ഒ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ജോളി എം സുധന്‍, തങ്കമണി, വിജയലക്ഷ്മി, അരുണ്‍ജിത്ത് പ്രസംഗിച്ചു.
ജില്ലാ കോടതി ബൈ സെന്റിനറി ഹാളില്‍ അഭിഭാഷക സംഘടന ഗൈഡ് സംഘടിപ്പിച്ച പരിപാടി അഡ്വ. ടി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സി എം നിര്‍മ്മലാദേവി അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ മേരി മാത്യു, ബേബി ലതിക, സി ജി അരുണ്‍, ജ്യോതി ജഗദീഷ് പ്രസംഗിച്ചു. തലശ്ശേരിയില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കല്‍ മറിയുമ്മയെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
കൂത്തുപറമ്പ്: കെ എസ് യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടി പാലാപ്പറമ്പ് സ്‌നേഹനികേതനില്‍ സംഘടിപ്പിച്ച കാരുണ്യ സ്പര്‍ശം പരിപാടി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സുമാ ബാലകൃഷ്ണന്‍, ശാരദ ജി നായര്‍, റിജില്‍ മാക്കുറ്റി പ്രസംഗിച്ചു.
ഇരിട്ടി: അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഭാഗമായി ഐക്യമഹിളാ സംഘം(ബേബിജോണ്‍) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടത്തിയ വനിതാദിനം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മേരിക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. മേഴ്‌സി സണ്ണി, കെ പി രമേശന്‍, അബ്ദുല്‍ ഖാദര്‍, മോഡി രാജേഷ്, രാജീവന്‍ തോലമ്പ്ര, ചന്ദ്രന്‍ തില്ലങ്കേരി, ഇബ്‌റാഹിം മുണ്ടേരി, മുയ്യം ഗോപി പ്രസംഗിച്ചു.

Latest