Connect with us

Malappuram

എസ് എസ് എഫ് കൊടിയേറ്റം ശ്രദ്ധേയമായി

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് 40ാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച കൊടിയേറ്റം ശ്രദ്ധേയമായി. എസ് വൈ എസ് മേഖലാ പ്രസിഡന്റ് പി ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. ദേശീയ പാതയില്‍ സ്ഥാപിച്ച 40 കൊടിമരങ്ങളില്‍ സെക്ടര്‍ ഭാരവാഹികള്‍ പതാകകള്‍ ഉയര്‍ത്തി. ഇതിനോട് ചുവട് പിടിച്ച് വരും ദിവസങ്ങളില്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ കൊടിയേറ്റം നടക്കും.
ഡിവിഷന്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി കോഡൂര്‍, ശറഫുദ്ധീന്‍ സഅദി പാങ്ങ്, അബ്ദുല്‍ ജലീല്‍ അസ്ഹരി, ഫഖ്‌റുദ്ധീന്‍ താണിക്കല്‍, റശീദ് ഊരകം, സഈദ് സഖാഫി, ബദ്‌റുദ്ധീന്‍ കോഡൂര്‍, അശ്കര്‍ കൂട്ടിലങ്ങാടി എന്നിവര്‍ സംബന്ധിച്ചു. സെക്ടര്‍ ഭാരവാഹികള്‍ മലപ്പുറം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുപ്രകടനങ്ങള്‍ നടത്തി.
വണ്ടൂര്‍: ഡിവിഷന്‍ കൊടിയേറ്റം വണ്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച കൊടിമരങ്ങളില്‍ കൊടികളുയര്‍ത്തി.
എസ് വൈ എസ് മേഖലാ പ്രസിഡന്റ് ബശീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി ബശീര്‍ ചെല്ലക്കൊടി, ഹസനുല്‍ മന്നാനി, അബ്ദു സമദ് മുസ്‌ലിയാര്‍ വെള്ളയൂര്‍, അബ്ദുല്‍ ലതീഫ് സഖാഫി, ബി കെ സുഹൈല്‍ സംബന്ധിച്ചു.
കൊണ്ടോട്ടി: കൊണ്ടോട്ടി ഡിവിഷനില്‍ 40 കേന്ദ്രങ്ങളില്‍ നിന്ന് മുന്‍കാല പ്രാസ്ഥാനിക നേതാക്കളില്‍ നിന്ന് ത്രിവര്‍ണ പതാക ഏറ്റുവാങ്ങി. പ്രവര്‍ത്തകര്‍ ബൈക്ക് റാലിയായി കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തിന് മുന്നില്‍ സംഗമിച്ചു.
കൊടിയേറ്റം സി കെ യു മൗലവി മോങ്ങം ഉദ്ഘാടനം ചെയ്തു. ഐ ടീം റാലിയോടെ സമാപിച്ചു. മുഹമ്മദ് ബഷീര്‍ സഖാഫി, നൗഷാദ് വാഴയൂര്‍, കെ പി ശമീര്‍ സംബന്ധിച്ചു.