സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Posted on: March 9, 2013 1:23 am | Last updated: March 9, 2013 at 1:23 am
SHARE

രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛന്‍ എ യു പി ബി സ്‌കൂള്‍ 124-ാം വാര്‍ഷികാഘോഷം രാമനാട്ടുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം പുഷ്പ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം വിജയന്‍ പി മേനോന്‍ അധ്യക്ഷത വഹിച്ചു. സ്‌കോളര്‍ഷിപ്പ് ജേതാക്കളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസകോയ ആദരിച്ചു. സാഹിത്യകാരന്‍ എം എം സജീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ കെ പി അബ്ദുസമദ്, വി വി സീനത്ത് പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് കെ പി നാസര്‍ സ്വാഗതവും സി കെ അബ്ദുറഷീദ് നന്ദിയും പറഞ്ഞു.