അര്‍ജന്റീന ടീം പ്രഖ്യാപിച്ചു: ബനേഗ തിരിച്ചെത്തി; ആദ്യമായി ജോസ് ബസന്റ

Posted on: March 9, 2013 1:00 am | Last updated: March 9, 2013 at 1:00 am
SHARE

ബ്യൂണസ്‌ഐറിസ്: പരുക്കേറ്റ ഫെര്‍നാന്‍ഡോ ഗാഗോയുടെ അഭാവത്തില്‍ വലന്‍ഷ്യ മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗയെ തിരിച്ചുവിളിച്ച് അര്‍ജന്റീന ഈ മസത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 2011 ഒക്‌ടോബറില്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായ എവര്‍ ബനേഗ കഴിഞ്ഞ മാസം സ്വീഡനെതിരെ സൗഹൃദ മത്സരം കളിച്ചു കൊണ്ടാണ് ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ആ മത്സരം 3-2ന് അര്‍ജന്റീന ജയിച്ചിരുന്നു. മാര്‍ച്ച് 22ന് ബ്യൂണസ് ഐറിസില്‍ വെനിസ്വെലയും 26ന് ബൊളിവിയയുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മെക്‌സിക്കന്‍ ക്ലബ്ബ് മോന്റെറേയുടെ ഡിഫന്‍ഡര്‍ ജോസ് ബസന്റക്ക് ആദ്യമായാണ് ദേശീയ ടീമിലേക്ക് വിളി വരുന്നത്. വെനിസ്വെലക്കെതിരെ സസ്‌പെന്‍ഷന്‍ കാരണം ഏഞ്ചല്‍ ഡി മാരിയക്ക് കളിക്കാന്‍ സാധിക്കില്ല. ബൊളിവിയക്കെതിരെ ഉപയോഗിക്കാമെന്ന കണക്ക്കൂട്ടലിലാണ് കോച്ച് അലസാന്‍ഡ്രൊ സബെല റയല്‍മാഡ്രിഡ് വിംഗറെ ടീമിലുള്‍പ്പെടുത്തിയത്.
സ്‌ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍ – സെര്‍ജിയോ റൊമേറോ, മരിയാനോ ആന്‍ഡുജര്‍.
പ്രതിരോധ നിര: പാബ്ലോ സബലേറ്റ, ഹ്യൂഗോ കാംപാഗ്നാരോ, എസെക്വെല്‍ ഗാരേ, ഫെഡെറികോ ഫെര്‍നാണ്ടസ്, ജോസ് ബസന്റ, മാര്‍കോസ് റോജൊ.
മധ്യനിര: ജാവിയര്‍ മസ്‌കെരാനോ, എവര്‍ ബനേഗ, വാള്‍ട്ടര്‍ മോണ്ടിലോ, ജോസ് സോസ, അഗസ്റ്റോ ഫെര്‍നാണ്ടസ്, പാബ്ലോ ഗ്യുനസു, ഏഞ്ചല്‍ ഡി മാരിയ.
മുന്നേറ്റനിര: ലയണല്‍ മെസി, ഗോണ്‍സാലോ ഹിഗ്വെയിന്‍, എസെക്വെല്‍ ലാവെസി, റോഡ്രിഗോ പലാസിയോ, സെര്‍ജിയോ അഗ്യെറോ, ഫ്രാങ്കോ ഡി സാന്റൊ.