കര്‍ണാടക ബി ജെ പി പ്രസിഡന്റിനെ ഇന്ന് പ്രഖ്യാപിക്കും

Posted on: March 9, 2013 12:34 am | Last updated: March 9, 2013 at 12:34 am
SHARE

BJP-Karnatakaബംഗളൂരു: ബി ജെ പി കര്‍ണാടക പ്രസിഡന്റിനെ ഇന്ന് തീരുമാനിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ അരുണ്‍ ജെയ്റ്റ്‌ലിയായിരിക്കും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുക. കെ എസ് ഈശ്വരപ്പ കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ബി ജെ പി കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന കോര്‍ കമ്മിറ്റി ഇന്ന് യോഗം ചേരും. ഈ യോഗത്തില്‍ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള ലിംഗായത്ത് വിഭാഗക്കാരനാണ്. ദക്ഷിണ കര്‍ണാടകയിലെ വൊക്കാലിംഗ സമുദായക്കാരനെ ബി ജെ പി പ്രസിഡന്റാക്കുമെന്നാണ് സൂചന. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും രാജിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കര്‍ണാടകയിലെ ആദ്യ ബി ജെ പി സര്‍ക്കാറിന് പ്രസിഡന്റ് തിരഞ്ഞെടുപ്പും കൂടുതല്‍ തലവേദനയാകും.