ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിമുക്തഭടന്‍ റിമാന്‍ഡില്‍

Posted on: March 9, 2013 12:09 am | Last updated: March 9, 2013 at 12:09 am
SHARE

ആലപ്പുഴ: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച വിമുക്തഭടനെ കോടതി റിമാന്‍ഡ് ചെയ്തു. ആലപ്പുഴ കരളകം സ്രാമ്പിക്കല്‍ വീട്ടില്‍ ബാബു(60)വാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ക്ഷുഭിതരായ നാട്ടുകാര്‍ ഇയാളുടെ വീടാക്രമിക്കുകയും ജനാലച്ചില്ലും ചെടിച്ചട്ടികളും തകര്‍ക്കുകയും ചെയ്തു.
സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ വീടിനകത്ത് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുള്ള വീട്ടില്‍ ജോലി ചെയ്തിരുന്ന ആളുകള്‍ കണ്ട് ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൈകാര്യം ചെയ്തശേഷം നോര്‍ത്ത് പോലീസിന് കൈമാറുകയായിരുന്നു.