സ്ത്രീ സുരക്ഷാ നിയമത്തെ ചോദ്യം ചെയ്ത് കെ.സുധാകരന്‍

Posted on: March 8, 2013 8:10 pm | Last updated: March 8, 2013 at 8:11 pm
SHARE

sudhakaranകണ്ണൂര്‍: രാജ്യത്ത് നടപ്പാക്കാന്‍  പോകുന്ന സ്ത്രീ സുരക്ഷാ നിയമത്തെ ചോദ്യം ചെയ്ത് കെ.സുധാകരന്‍ എം.പി. സ്ത്രീകള്‍ സ്ത്രീ സുരക്ഷയെ കുറിച്ച് പറയുമ്പോള്‍ പുരുഷന്മാര്‍ അവരുടെ സുരക്ഷിതത്വത്തില്‍ ആശങ്കയിലാണെന്ന് സുധാകരന്‍ പറഞ്ഞു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീസുരക്ഷ,രാഷ്ട്രീയ ദൗത്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്രീ സുരക്ഷാ ബില്ല്്്് പുരുഷന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം റജീനമാരുടെ നാടായിരിക്കുന്നു.ഐസ്‌ക്രീം കേസില്‍ റജീന എത്ര തവണ പണം വാങ്ങിയെന്നും എത്ര തവണ മൊഴിമാറ്റിയെന്നും സുധാകരന്‍ ചോദിച്ചു