ടുണീഷ്യയില്‍ സഖ്യകക്ഷി സര്‍ക്കാറിന് ധാരണ

Posted on: March 8, 2013 6:56 pm | Last updated: March 8, 2013 at 6:56 pm
SHARE
2013388404916734_20
നിയുക്ത ടുണീഷ്യന്‍ പ്രധാനമന്ത്രി അലി ലറായേദ്‌

ടുണിസ്: ടുണീഷ്യയില്‍ സഖ്യ കക്ഷി സര്‍ക്കാറിന് കളമൊരുങ്ങിയതായി നിയുക്ത പ്രധാനമന്ത്രി അലി ലറായേദ് വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഊര്‍ജിത ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമായത്. ഇന്നുതന്നെ പ്രസിഡന്റ് മോന്‍കെഫ് മര്‍സൂകിക്ക് മന്ത്രിമാരുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വ്യാഴാഴ്ച നല്‍കും എന്ന് പറയപ്പെട്ട ലിസ്റ്റാണ് ഇന്ന് നല്‍കിയത്. വൈകാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ന് അര്‍ധരാത്രിയായിരുന്നു മന്ത്രിമാരുടെ ലിസ്റ്റും ഗവണ്‍മെന്‍ിന്റെ പരിപാടികളും പ്രസിഡന്റിന് സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തിയതി.