ജോണ്‍ ബ്രണ്ണന്‍ പുതിയ സിഐഎ മേധാവി

Posted on: March 8, 2013 6:27 pm | Last updated: March 8, 2013 at 6:36 pm
SHARE

John-Brennan1വാഷിംഗ്ടണ്‍: പുതിയ സിഐഎ മേധാവിയായി പ്രതിതീവ്രവാദ വിദഗ്ധന്‍ ജോണ്‍ ബ്രണ്ണനെ നിയമിക്കാന്‍ യുഎസ് സെനറ്റ് തീരുമാനിച്ചു. 34 ന് എതിരെ 63 വോട്ടിനാണ് ബ്രണ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബരാക്ക് ഒബാമ ഇതിനെ സ്വാഗതം ചെയ്തു. ബ്രണ്ണന്‍ ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവും കൈമുതലുള്ളയാളാണെന്ന് ഒബാമ പറഞ്ഞു. പ്രതിരോധ സെക്രട്ടറിയായി ചക്ക് ഹെഗലിന്റെയും ആഭ്യന്തസെക്രട്ടറിയായി ജോണ്‍ കെറിയുടെയും നിയമനത്തിന് ശേഷം  അമേരിക്കയില്‍ ഭരണരംഗത്ത് നടക്കുന്ന സുപ്രധാന നിയമനമാണ് ബ്രണ്ണന്റേത്.
സിഐഎ യില്‍ 25 കൊല്ലം അനുഭവ സമ്പത്തുള്ളയാളാണ് ബ്രണ്ണന്‍.