അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

Posted on: March 8, 2013 4:13 pm | Last updated: March 8, 2013 at 4:13 pm
SHARE

ഗൂഡല്ലൂര്‍: കുന്നൂര്‍-ഊട്ടി മെയിന്‍ റോഡില്‍ റെയില്‍വേക്ക് സ്വന്തമായ സ്ഥലം കയ്യേറി വീടുകളും കടകളും നിര്‍മിച്ചത് റെയില്‍വേ മന്ത്രാലയം ഒഴിപ്പിച്ചു. നാല്‍പ്പത് വര്‍ഷമായി കൈവശംവെച്ചിരുന്ന സ്ഥലമാണ് ഇന്നലെ ഒഴിപ്പിച്ചത്.
ജെ സി ബി ഉപയോഗിച്ചാണ് പൊളിച്ച് മാറ്റിയത്. അതേസമയം വീടുകള്‍ പൊളിച്ചുമാറ്റുന്നത് കണ്ട ഒരു സ്ത്രീ മയങ്ങിവീണു. മറ്റൊരുയുവാവ് വീട്ടിനുള്ളില്‍ കയറി വാതിലടച്ച് ആത്മഹത്യഭീഷണി മുഴക്കി ഇത്കാരണം റെയില്‍വേ വകുപ്പ് അധികൃതര്‍ പരിഭ്രാന്തിയിലായി. റെയില്‍വേക്ക് സ്വന്തമായ സ്ഥലം കയ്യേറിയത് മുഴുവനും ഒഴിപ്പിച്ചു.
വിവരമറിഞ്ഞ് കുന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ കബില്‍ദേവ് എന്നിവര്‍ സ്ഥലത്തെത്തി റെയില്‍വേവകുപ്പ് അധികൃതരുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കൗണ്‍സിലര്‍ കബില്‍ദേവും അധികാരികളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലാണിപ്പോഴുള്ളത്.
അതിനാല്‍ അവ പൊളിച്ചുമാറ്റുന്നത് നിര്‍ത്തിവെക്കണമെന്ന് നഗരസഭ അധികാരികള്‍ ആവശ്യപ്പെട്ടെങ്കിലും അധികാരികള്‍ അംഗീകരിച്ചില്ല.