Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ വിലകൂട്ടിയ ഒ പി ടിക്കറ്റ് ഇന്ന് മുതല്‍ നടപ്പാക്കാന്‍ തീരുമാനം: പ്രതിഷേധം

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ വര്‍ധിപ്പിച്ച ഓ പി ടിക്കറ്റ് ഇന്നു മുതല്‍ നടപ്പിലാക്കാന്‍ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. പോലീസിനെ ഉപയോഗിച്ച് തീരുമാനം നടപ്പിലാക്കാനാണ് ശ്രമം. കഴിഞ്ഞ മാസം 13 ന് ചേര്‍ന്ന എച്ച് എം സി യോഗമാണ് ഓ പി ടിക്കറ്റ് സന്ദര്‍ശക പാസ് നിരക്കുകള്‍ അഞ്ചുരൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പിലാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ ഡി വൈ എഫ് ഐയും എ ഐ വൈ എഫും സമരവുമായി രംഗത്ത് വന്നതോടെ തീരുമാനം നടപ്പിലാക്കാനായില്ല. ഇതോടെ കഴിഞ്ഞ നാലിന് ഡി വൈ എസ് പി , എ ആര്‍ പ്രേംകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒ പി ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് ഏഴാം തീയതി വരെ നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എ ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്. ഭരണപക്ഷത്തോടൊപ്പം സി പി ഐ പ്രതിനിധിയായ എല്‍ സോമന്‍നായരും ചാര്‍ജ് വര്‍ധനവിനെ പിന്തുണച്ചു.
ഇബ്‌റാഹീം കൈപാണി, വിയോജനകുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. സി പി എം പ്രതിനിധി കെ വി മോഹനന്‍ തന്നെ യോഗം അറിയിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും വിട്ടു നിന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് എ സാബു, ഡോ. ടി പി സുരേഷ്‌കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest