14 രാജ്യങ്ങളിലെ അപൂര്‍വ നാണയ ശേഖരവുമായി നസ്‌റീന കൈപ്പുറം

Posted on: March 8, 2013 4:09 pm | Last updated: March 8, 2013 at 4:09 pm
SHARE

പട്ടാമ്പി: 14 രാജ്യങ്ങളിലെ അപൂര്‍വ്വ ശേഖരങ്ങളുമായി നസ്‌റീന കൈപ്പുറം ശ്രദ്ധേയമാകുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും പാമ്പ് പിടിത്തക്കാരനുമായ കൈപ്പുറം അബ്ബാസിന്റെ മകള്‍ നസ്‌റീന നാലാം ക്ലാസ് മുതലാണ് നാണയശേഖരം ഹോബിയാക്കി തുടങ്ങിയത്.
യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, കാനഡ, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ഈജിപ്ത്, അമേരിക്ക, ഫിലിപ്പീന്‍സ്, ബിന്‍ലിറ, മലേഷ്യ, മാലദ്വീപ്, ഇന്ത്യ തുടങ്ങിയ 14 രാജ്യങ്ങളിലെ നാണയങ്ങള്‍, സ്റ്റാമ്പുകള്‍ നസ്‌റീനയുടെ ശേഖരത്തിലു്. നാണയശേഖരം കൂടാതെ ഈ പതിമൂന്ന് കാരി, മാജിക്, കളരി എന്നിവ അഭ്യസിക്കുന്നത് പിതാവ് അബ്ബാസിന്റെ കീഴിലാണ്. നടുവട്ടം ജനത ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നസീന, സ്വന്തം സ്‌കൂളിലെ രവി മാസ്റ്ററുടെ കീഴില്‍ വയലിന്‍ അഭ്യസിക്കുന്നു.
സ്‌കൂള്‍, സബ് ജില്ലാ, ജില്ലാതലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടു്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ മാജിക് ഷോ പരിശീലിക്കുന്ന അണിയറയിലാണ് ഇപ്പോള്‍ നസ്‌റീന. ജമീലയാണ് മാതാവ്.