ആളിയാറില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞു; നെല്‍കൃഷക്ക് ഭീഷണി

Posted on: March 8, 2013 4:03 pm | Last updated: March 18, 2013 at 10:44 am
SHARE

ചിറ്റൂര്‍: ആളിയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ പെരുമാട്ടി, പട്ടഞ്ചേരി പ്രദേശങ്ങളിലെ നെല്‍ക്കൃഷി ഉണക്കുഭീഷണിയില്‍. ഇരു പഞ്ചായത്തുകളിലുമായി വന്‍ തോതില്‍ നെല്‍ക്കൃഷിയാണ് ഉണക്കു ‘ഭീഷണി നേരിടുന്നത്. മാര്‍ച്ച് 15 വരെ ആളിയാര്‍ വെള്ളം ലഭിച്ചാല്‍ മാത്രമെ പ്രദേശത്തെ നെല്‍ച്ചെടികള്‍ കൊയ്‌തെടുക്കാന്‍ കഴിയുകയുള്ളൂ.
വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുക. പട്ടഞ്ചേരി പഞ്ചായത്തില്‍ 2200 ല്‍പരം ഹെക്ടര്‍ നെല്‍ക്കൃഷിയില്‍ 800 ഏക്കറോളം നെല്‍ക്കൃഷി പൂര്‍ണമായും ‘ഭാഗികമായും ഉണങ്ങി നശിച്ചുകഴിഞ്ഞു.—200-300 ഏക്കര്‍ നെല്‍ക്കൃഷി കൊയ്‌തെടുക്കണമെങ്കില്‍ രണ്ടു നനവു വെള്ളം കൂടി ലഭിച്ചില്ലെങ്കില്‍ മാത്രമെ സാധ്യമാകൂ.
പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലും രണ്ടു നനവു കിട്ടിയെങ്കില്‍ മാത്രമേ നെല്‍ക്കൃഷി പൂര്‍ണമായും കൊയ്‌തെടുക്കാനാവുകയുള്ളൂ. ഇല്ലെങ്കില്‍ ഭാഗികമായും പൂര്‍ണമായും നശിച്ച കര്‍ഷകരുടെ കൂട്ടത്തില്‍ നഷ്ടത്തിന്റെ കണക്കുകളില്‍ ഇവയെയും കൂട്ടേണ്ടി വരും.
പട്ടഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് കരിപ്പാലി തത്തമംഗലം ഭാഗത്ത് കൊയ്ത്ത് നടത്താനില്ല. പൂര്‍ണമായും കൃഷി നശിച്ചുകഴിഞ്ഞു.
അണ ക്കാട്, മുട്ടുച്ചിറ, ഇടയന്‍കുളമ്പ്, പപ്പാംപ്പള്ളം, ചോഴിയക്കാട്, മീരാന്‍ചള്ള, അയ്യന്‍വിട്ടുചള്ള, കവറത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഭാഗികമായും കൃഷി ഉണക്കം സംഭവിച്ചിട്ടുണ്ട്.