മഅ്ദനി നാളെ തിരുവനന്തപുരത്തെത്തും

Posted on: March 8, 2013 3:57 pm | Last updated: March 8, 2013 at 3:57 pm
SHARE

madaniതിരുവനന്തപുരം: പി ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി നാളെ രാവിലെ പത്തരക്ക് തിരുവനന്തപുരത്തെത്തും. കോടതി നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുരക്ഷാ ചുമതല ഉത്തരമേഖലാ എ ഡി ജി പി. എ ഹേമചന്ദ്രനാണ്.
ഇന്നലെയാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പത്തിനാണ് മകളുടെ വിവാഹം.