സൂര്യനെല്ലി പെണ്‍കുട്ടിക്ക് പള്ളിയില്‍ പോകുന്നതിന് വിലക്ക്

Posted on: March 8, 2013 10:00 am | Last updated: March 8, 2013 at 12:41 pm
SHARE

തൊടുപുഴ: സൂര്യനെല്ലി പെണ്‍കുട്ടിക്കും കുടുംബത്തിനും ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്ക് പോകുന്നതിന് വിലക്ക്. മൂന്നാഴ്ച മുമ്പാണ് പള്ളിയിലേക്ക് വരരുതെന്ന് വികാരി ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ചിങ്ങവനം മന്ദിരംകവലയ്ക്കു സമീപമുള്ള എണ്ണയ്ക്കാചിറ സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ വികാരിയാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്നാഴ്ച മുമ്പ് ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തശേഷം വികാരിയെ കാണാന്‍ ചെന്ന പെണ്‍കുട്ടിയുടെ അച്ഛനോട് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീരുന്നതു വരെ പള്ളിയില്‍ വരേണ്ടെന്ന് വികാരി നിര്‍ദേശിക്കുകയായിരുന്നു.

വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വികാരി

തൊടുപുഴ: സൂര്യനെല്ലി പെണ്‍കുട്ടിക്ക് പള്ളിയില്‍ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പള്ളി വികാരി നിഷേധിച്ചു. അത്തരം ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും എണ്ണയ്ക്കാചിറ സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ വികാരി പറഞ്ഞു. പെണ്‍കുട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിജയപുരം രൂപതയും അറിയിച്ചു.