Connect with us

Kerala

ടി പി വധക്കേസില്‍ വീണ്ടും കൂറുമാറ്റം

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 14ാം പ്രതിയായ വിജേഷാണ് ഇന്ന് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയത്. പ്രതികള്‍ക്ക് സിംകാര്‍ഡ് വാങ്ങി നല്‍കിയത് താനാണെന്ന മൊഴി അഡീഷണല്‍ സെഷന്‍സ് ജഡ്ജി നാരായണ പിഷാരഡി മുമ്പാകെ വിജേഷ് തിരുത്തി. നേരത്തെ രണ്ടാം സാക്ഷിയായിരുന്ന സുമേഷും കൂറുമാറിയിരുന്നു. ടി പിയെ വധിക്കുന്നതിന് ഗൂഢാലോചന നടത്തുന്നത് താന്‍ കണ്ടുവെന്ന മൊഴിയാണ് സുമേഷ് തിരുത്തിയത്. ഭീഷണിക്ക് വഴങ്ങിയാണ് താന്‍ മുന്‍ മൊഴി നല്‍കിയതെന്നായിരുന്നു സുമേഷിന്റെ വാദം.

Latest