കുര്യന്‍ ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

Posted on: March 8, 2013 11:46 am | Last updated: March 8, 2013 at 11:50 am
SHARE
07KI_KURIAN_JOSEPH_1388266f
ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കുര്യന്‍ ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. 2000ത്തില്‍ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ കുര്യന്‍ ജോസഫ് പിന്നീട് രണ്ട് തവണ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 ഫെബ്രുവരിയിലാണ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്.
കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ഗവ. പ്ലീഡര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994- 96 കാലത്ത് കേരള ഹൈക്കോടതിയില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്നു.
ജസ്റ്റിസ് പിനാഗി ചന്ദ്രഘോഷും സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു.