26 കിലോ ഹെറോയ്ന്‍ പിടികൂടി; വിജേന്ദറിന് പങ്കെന്ന് മൊഴി

Posted on: March 8, 2013 11:30 am | Last updated: March 8, 2013 at 3:27 pm
SHARE

VIJENDHARചണ്ഡീഗഢ്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 130 കോടി രൂപ വില വരുന്ന ഹെറോയ്ന്‍ പഞ്ചാബ് പോലീസ് പിടികൂടി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനില്‍ നിന്നാണ് 26 കിലോഗ്രാം ഹെറോയ്ന്‍ പിടികൂടിയത്. ഇന്ത്യയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും മയക്കുമരുന്ന് എത്തിക്കുന്നതില്‍ പങ്കുണ്ടെന്ന് കരുതുന്ന അനൂപ് സിംഗ് കഹ്‌ലോണ്‍, സഹായി കുല്‍വീന്ദര്‍ സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 8.94 ലക്ഷം രൂപയും ആയുധങ്ങളും കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അനൂപിന് ബോക്‌സിംഗ് താരങ്ങളായ വിജേന്ദര്‍ സിംഗുമായും രാം സിംഗുമായും ബന്ധമുണ്ടെന്ന്‌ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിജേന്ദര്‍ സിംഗിന്റെ ഭാര്യയുടെ കാര്‍ അനൂപിന്റെ ഫഌറ്റിന് മുന്നില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, തനിക്കെതിരെ ആരോപണം വിജേന്ദര്‍ നിഷേധിച്ചിട്ടുണ്ട്. വിജേന്ദറിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി രാം സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.