കോട്ടക്കല്‍ മണ്ഡലത്തില്‍ 11.83 കോടി രൂപയുടെ റോഡ് വികസനത്തിന് അനുമതി

Posted on: March 8, 2013 11:11 am | Last updated: March 14, 2013 at 12:39 pm
SHARE

കോട്ടക്കല്‍: നിയോജക മണ്ഡലത്തില്‍ 11.83 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചതായി എം പി അബ്ദുസമദ് സമദാനി അറിയിച്ചു. ഇതില്‍ 7.85 കോടി രൂപയുടെ ബജറ്റ് വിഹിത്തിനും 3.98 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിക്കുമാണ് ഭരണാനുമതി ലഭിച്ചത്. 2.65 കോടി രൂപ വിനിയോഗിച്ച് പൂക്കാട്ടിരി-എടയൂര്‍ റോഡ് റബറൈസ് ചെയ്യും.
ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. 2.6 കോടി രൂപ ഉപയോഗിച്ച് ചാപ്പനങ്ങാടി-ഇന്ത്യനൂര്‍-കോട്ടക്കല്‍ റോഡും 2.6 കോടി രൂപ വിനിയോഗിച്ച് കാവതിക്കളം-കോട്ടൂര്‍-മരവട്ടം റോഡും റബറൈസ് ചെയ്യും. ഇതിനായുള്ള ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിയനുസരിച്ച് 3.98 കോടി രൂപ വിവിധ റോഡുകള്‍ക്ക് അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.